തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്ന് വന്ദേമാതരം പാടാൻ സാദ്ധ്യതയില്ല. ദേശീയഗാനം പാടാനുള്ള നിർദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് കൈമാറിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല.
ഇന്ന് രാവിലെ ഒൻപതിനോ അതിനുശേഷമോ സ്ഥാപന മേധാവികൾ പതാക ഉയർത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലറിൽ പറയുന്നു. പതാക ഉയർത്തുമ്പോൾ ഭാരതത്തിന്റെ പതാക സംഹിത (2002) കർശനമായി പാലിക്കണം. പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ഹരിത പ്രോട്ടോക്കോൾ പാലിക്കണം. പരിപാടികളിൽ പരമാവധി ജീവനക്കാരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |