
ന്യൂഡൽഹി: അർഹനായിരുന്നിട്ടും ഭരണതലത്തിലെ വൈകൽ മൂലം ഐ.പി.എസ് കിട്ടാതിരുന്ന റിട്ട. എസ്.പിക്ക് 6.84 ലക്ഷം നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകണമെന്ന് സുപ്രീംകോടതി. 1997 നവംബറിൽ എസ്.പിയായി റിട്ടയറായ സി.ബി.അബ്ദുൾ റഹ്മാൻ കുട്ടിക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. പുറമെ ആറ് ശതമാനം പലിശയും നൽകണം. ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. കേരള ഹൈക്കോടതി, ഉദ്യോഗസ്ഥന് അനുകൂലമായി നിലപാടെടുത്തിരുന്നു. അത് ശരിവച്ച സുപ്രീംകോടതി കോടതി, സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |