SignIn
Kerala Kaumudi Online
Friday, 24 July 2026 5.53 PM IST

ഇരിട്ടിയിൽ പിക്കപ് വാൻ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

balan-
അപകടത്തിൽ മരിച്ച ബാലൻ

കണ്ണൂർ: നിയന്ത്രണം വിട്ട പിക്കപ് വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മാടത്തിൽ അത്തിക്കൽ ബാലൻ (64) ആണ് അപകടത്തിൽ മരിച്ചത്. ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ബാലന്റെ ദേഹത്തേക്ക് ഇരിട്ടി ഭാഗത്തുനിന്ന് മീനുമായി കർണാടകയലേക്ക് പോകുകയായിരുന്ന പിക്കപ് അമിത വേഗതയിൽ പാഞ്ഞുകയറുകയായിരുന്നു.

ബാലനെ ഇടിച്ച ശേഷം വാഹനം റോഡരികലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബാലനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ് ഡ്രൈവർക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ ഇരിട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീർഘകാലം ഇരിട്ടി ന്യൂ ഇന്ത്യ ടാക്കീസിലെ ജീവനക്കാരനായിരുന്നു ബാലൻ. ഭാര്യ: ലതിക ബാങ്ക് ജീവനക്കാരി,​ മക്കൾ: ലിബിൻ,​ ലിജിന

English Summary

A 64-year-old pedestrian, Balan, died after being hit by an uncontrolled pickup vehicle in Kannur today. The accident occurred around 8 AM near St. Sebastian's Church on Iritty Koottupuzha Road. Balan suffered severe injuries and succumbed despite immediate hospitalization. The pickup, carrying fish to Karnataka, veered off the road. Its driver sustained minor injuries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT DEATH, IRITTY, KANNUR, KANNUR NEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA