
തിരുവനന്തപുരം: അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എസ്.കെ.ഹോസ്പിറ്റലിൽ സെന്റർ ഫോർ റോബോട്ടിക് സർജറിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ഇതോടൊപ്പം ലോക പ്ലാസ്റ്റിക് സർജറി ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ബ്രസ്റ്റ് റിഡക്ഷൻ ക്യാമ്പും സൗജന്യ ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പും സംഘടിപ്പിക്കും. മാമോഗ്രാം, രക്തപരിശോധന, റേഡിയോളജി സേവനങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്. ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തുന്നതിനും സമയോചിതമായ ചികിത്സ ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 8848013491
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |