SignIn
Kerala Kaumudi Online
Sunday, 28 June 2026 4.40 AM IST

കേരളം അഗ്നിപർവതത്തിന് മുകളിൽ: കെ.സുരേന്ദ്രൻ

k-surendran

വടകര: അഗ്നിപർവതത്തിന് മുകളിലെന്നോണമാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയ്ക്ക് വടകരയിൽ ഒരുക്കിയ സ്വീകരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് കേന്ദ്രീകരിച്ച് മലബാർ സംസ്ഥാനം വേണമെന്ന അജൻഡയുമായി പോപ്പുലർ ഫ്രണ്ട് ഇറങ്ങിയിരിക്കുകയാണ്. ഇതിനായി കാമ്പയിൻ ശക്തിപ്പെടുത്താൻ അവരുടെ ബംഗളൂരു സമ്മേളനത്തിൽ തീരുമാനിച്ചതായാണ് വിവരം. എസ്.കെ.എസ്.എസ്.എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ടുവച്ചതും മുസ്ലിം ലീ​ഗ് അതിനു ഒത്താശ ചെയ്യുന്നുവെന്നതും അങ്ങേയറ്റം അപകടകരമാണ്. 1921ൽ മലപ്പുറത്ത് അരങ്ങേറിയ കലാപം കേരളം മുഴുവൻ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികൾ. യു.പിയിൽ ആക്രമണം നടത്താൻ വടകര പുതുപ്പണത്ത് നിന്നു പോലും ഭീകരവാദികൾ എത്തുന്നു. ലൗ ജിഹാദിലൂടെ പെൺകുട്ടികളെ കുടുക്കി സിറിയയിൽ എത്തിക്കുന്നു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രിസ്ഥാനം ലീ​ഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോൺഗ്രസിൽ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA