കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ ബെൻസ് കാറിന്റെ ആർ സി ഉടമയായ അഡീഷണൽ ജില്ലാ ജഡ്‌ജി റിനോ ഫ്രാൻസിസ് സേവ്യറെ പ്രതിചേർത്തു. ജഡ്‌ജിയായതിനാൽ കേസെടുക്കാൻ വലിയ ബുദ്ധിമുട്ടുണ്ടെന്നും നിയമോപദേശം തേടണമെന്നുമാണ് കഴിഞ്ഞ ദിവസം ചേരാനല്ലൂർ പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ, സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ജഡ്‌ജിക്കെതിരെ കേസെടുത്തത്. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ചുമതലകൂടിയുള്ള അഡീഷണൽ ജില്ലാ ജഡ്ജിയാണ് റിനോ ഫ്രാൻസിസ് സേവ്യർ. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബവും വിവിധ പ്രതിപക്ഷ സംഘടനകളും ഇന്നലെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് 17കാരനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയത്. നരഹത്യാക്കുറ്റം ചുമത്തിയെങ്കിലും വീണ്ടും ജാമ്യം ലഭിച്ചു. 17കാരനെ ജാമ്യത്തിൽ വിട്ടയച്ചതിൽ ഇപ്പോഴും പ്രതിഷേധമുയരുകയാണ്.
ഇതിനിടെ, അപകടകരമായ രീതിയിൽ 104 കിലോമീറ്ററിലധികം വേഗതയിലാണ് ബെൻസ് പാഞ്ഞെത്തിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. റീൽസ് ചിത്രീകരിക്കാനായാണ് 17കാരൻ അർദ്ധരാത്രി കാറുമായി റോഡിലേക്കിറങ്ങിയത്. കൗമാരക്കാരൻ അമിതവേഗതയിൽ ബെൻസോടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 17കാരന്റെ ഫോണിൽ നിന്നാണ് ഈ ദൃശ്യം കണ്ടടുത്തത്. ലൈസൻസില്ലാതെ സ്ഥിരമായി വാഹനമോടിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ മാരാപ്പറമ്പ് ഭാഗത്ത് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ അപകടത്തിലാണ് സ്‌കൂട്ടർ യാത്രികനായ സൗത്ത് ചിറ്റൂർ നെല്ലുവേലിൽ പുത്തൻപറമ്പ് വീട്ടിൽ ജയബാലകൃഷ്‌ണൻ മരിച്ചത്. ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്നയാളായിരുന്നു ഇദ്ദേഹം.
Additional District Judge Rino Francis Xavier, the RC owner of the Benz involved in a fatal accident in Cheranalloor, Kochi, has been named an accused following public protests. The crash killed scooterist Jayakrishnan. Police found that a 17-year-old was driving at over 104 km/h to shoot Instagram reels without a license.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |