
സമരം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ
കൊച്ചി: കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസാ തോമസിനെ തടഞ്ഞതിലും ഔദ്യോഗികവാഹനം നശിപ്പിച്ച സംഭവത്തിലും കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. സിൻഡിക്കേറ്റ് യോഗത്തിനുശേഷം വി.സിയെ തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കേസ്. ഔദ്യോഗികവാഹനം നശിപ്പിച്ചതിൽ നിയമനടപടി സ്വീകരിക്കുമെന്നും ആക്രമിച്ചതിൽ പ്രത്യേക പരാതി നൽകില്ലെന്നും അവർ പറഞ്ഞു.18 ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ചർച്ചചെയ്ത് പരിഹരിക്കാതെ പിന്നാട്ടില്ലെന്നും സമരം ശക്തമാക്കുമെന്നും എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |