SignIn
Kerala Kaumudi Online
Saturday, 13 June 2026 8.30 AM IST

കുറുക്കന്മാർ ഭക്ഷണം തേടി നഗരങ്ങളിലേക്ക്

READ ENGLISH VERSION
kurukkan

കൊച്ചി: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ പ്രധാന നഗരങ്ങളിലും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും കുറുക്കന്മാരുടെ കുടിയേറ്റം. കൊച്ചിയുൾപ്പെടെ നഗരങ്ങളി​ൽ നി​ന്ന് അടുത്തിടെ കുറുക്കന്മാരെ വനംവകുപ്പ് റെസ്ക്യൂ സംഘം പിടികൂടിയിരുന്നു.

നായ വംശത്തിൽപ്പെട്ടതാണ് കുറുനരി അഥവാ കുറുക്കൻ.

ജന്മംകൊണ്ട് വന്യജീവിയാണെങ്കിലും നാട്ടുമ്പുറങ്ങളിലെ കുറ്റിക്കാടുകളിൽ പതുങ്ങിയിരുന്ന് രാത്രി കോഴി, താറാവ് പിടിത്തമായിരുന്നു ഇവയുടെ രീതി. തരം കിട്ടിയാൽ ആടുകളെയും ഇരയാക്കും. ഗ്രാമങ്ങളിൽ കാടും പടർപ്പും ഒഴിഞ്ഞ് വീടുകൾ നിറഞ്ഞു. കോഴിക്കൂടും അപൂർവമായി. തുടർന്നാണ് ഇറച്ചി വേസ്റ്റും മാലിന്യക്കൂമ്പാരത്തിലെ എലികളെയും മറ്റും തേടി രാത്രി നഗരങ്ങളിൽ ഇറങ്ങിത്തുടങ്ങിയത്. മനുഷ്യരെ പൊതുവെ ആക്രമിക്കാറില്ല.

തണുപ്പ് കൂടുതലുള്ള ഇടുക്കി, വയനാട്, ചതുപ്പ് നിലങ്ങൾ നിറഞ്ഞ ആലപ്പുഴ ഭാഗങ്ങളിൽ കുറുക്കന്മാരുടെ സാന്നിദ്ധ്യം കുറവാണ്.

നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ പിടിച്ച് കാട്ടിൽ വിടുന്നതാണ് വനംവകുപ്പിന്റെ രീതി. എന്നാൽ കുറുക്കനെ കാട്ടിൽ കൊണ്ടു വിട്ടാലും പുറത്തേക്ക് വരും.

പേവിഷ ഭീഷണി

കുറുക്കന്മാർ നഗരങ്ങളിലും ഇറങ്ങിയതോടെ തെരുവുനായ്ക്കളെ നിയന്ത്രിച്ചാലും പേവിഷഭീഷണി തീരില്ലെന്നായി. പേവിഷബാധയുടെ മുഖ്യസ്രോതസാണ് ഇവ. കുറുക്കനെ കണ്ടാൽ നായക്കൾ കൂട്ടത്തോടെ ആക്രമിക്കും. കേരളത്തിൽ കൊല്ലപ്പെട്ടവയി​ൽ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി.

20000- 30000

കുറുക്കൻ

എറണാകുളത്തെ ആരണ്യകം നേച്ചർ ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ നഗര, അർദ്ധനഗര പ്രദേശങ്ങളിൽ ഉൾപ്പെടെ 20,000- 30,000 വരെ കുറുക്കൻമാർ ഉള്ളതായി കണ്ടെത്തി

കുറുക്കന്മാരെ ഭയക്കേണ്ടതില്ല. പണ്ടും ഇവ ജനവാസകേന്ദ്രങ്ങളിലുണ്ടായിരുന്നു. ഇപ്പോൾ നഗരത്തിലും കൂടുതലായി ദൃശ്യമാകുന്നതാണ് ആശങ്കയ്ക്ക് കാരണം

മുൻഡയറക്ടർ, കെ.എഫ്.ആർ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA