SignIn
Kerala Kaumudi Online
Sunday, 07 June 2026 2.01 AM IST

സി.പി.എം ശൈലി മാറ്റം : സംസ്ഥാന സമിതി ഇന്നു മുതൽ 

g

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തന ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട് അവതരിപ്പിക്കും.

പരാജയത്തിന്റെ കാരണങ്ങൾ, സംഘടനാ സംവിധാനത്തിലെ വീഴ്ച, പാർട്ടി പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റം എന്നിങ്ങനെ മേഖലകളായി തിരിച്ചാണ് റിപ്പോർട്ട് . പാർട്ടിക്കെതിരായ ന്യൂനപക്ഷ ഏകീകരണം, ജനങ്ങളുടെ അവിശ്വാസം എന്നിവ പരാജയത്തിന്റെ പ്രധാന കാരണങ്ങളായാണ് ഏരിയ തലം വരെയുള്ള ചർച്ചകളിൽ ഉയർന്നത്. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയാറാക്കിയത് പാ‌ർട്ടി പ്ലീനം വിളിക്കണമെന്ന ആവശ്യം ജില്ലാ, ഏരിയാ തലങ്ങളിലെ ചർച്ചകളിൽ ഉയർന്നിരുന്നു. ഇക്കാര്യവും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. പാർട്ടിയിൽ നേതൃമാറ്റം തൽക്കാലമുണ്ടാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നതിലും തീരുമാനമെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA