SignIn
Kerala Kaumudi Online
Sunday, 07 June 2026 4.37 AM IST

കോടിയേരിയുടെ കുടുംബത്തെ അവഗണിച്ചിട്ടില്ല: എം.വി.ഗോവിന്ദൻ 

d

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം കുടുംബത്തെ പാർട്ടി അവഗണിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആരും തിരിഞ്ഞുനോക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം ഇ.എം.എസ് അക്കാഡമിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

താൻ ഇടയ്ക്ക് കോടിയേരിയുടെ വീട്ടിൽ പോകാറുണ്ട്. അവഗണിച്ച പി.ബി അംഗം ആരാണെന്നറിയില്ല. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടുംബത്തെ സന്ദർശിക്കാറുണ്ട്. വിനോദിനി പറഞ്ഞതിനെ കുറിച്ച് അവരോടുതന്നെ ചോദിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

ബന്ധു നിയമനത്തിനെതിരെ വലിയ ആരോപണങ്ങളാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ മുമ്പ് ഉന്നയിച്ചിരുന്നത്. ഇപ്പോൾ അവർ ഒന്നും മിണ്ടുന്നില്ല. ബന്ധു കഴിവുള്ള ആളാണെന്നാണ് ന്യായീകരണം. ഇത് തികച്ചും അവസരവാദപരമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA