SignIn
Kerala Kaumudi Online
Monday, 08 June 2026 1.21 AM IST

3 പേർക്ക് പുതുജീവൻ നൽകി അമൽ യാത്രയായി

k-sotto

തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി സി.അമൽ കുമാറിന്റെ(40)അവയവങ്ങൾ ഇനി 3പേർക്ക് പുതുജീവനേകും. അമലിന്റെ രണ്ട് വൃക്കകളും കരളുമാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്. കഴക്കൂട്ടം ടൊയോട്ട സർവീസ് സെന്ററിൽ കസ്റ്റമർ റിലേഷൻസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു അമൽ. ഈമാസം നാലിന് രാവിലെ പത്തോടെ അമലിന് ഓഫീസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഭാര്യ എം.വിനീത, മകൾ വി.എ.അമേയ, അച്ഛൻ പി.ചന്ദ്രശേഖരൻ നായർ, അമ്മ ടി.ലതകുമാരി, സഹോദരങ്ങൾ സി.അഭിലാഷ്, സി.അഭിഷേക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA