
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സിക്കായി ബസുകൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതികൾ അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. ബസ് വാങ്ങിയതിന്റെ മുഴുവൻ രേഖകളും എത്തിക്കാൻ മന്ത്രി സി.പി.ജോൺ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു.
ടാറ്റയുടെ 181 ബസുകൾ വാങ്ങിയതിലെ കണക്കുകളിലെ പൊരുത്തക്കേടുകളാണ് പരാതിക്ക് അടിസ്ഥാനം. 2025 നവംബർ 21ന് കെ.എസ്.ആർ.ടി.സി ഒരു ബസിന് 29,82,015 രൂപ നിരക്കിൽ എട്ട് ബസുകൾ വാങ്ങിയിരുന്നു. അന്നു തന്നെ ഈ മോഡലിലെ അഞ്ച് ബസുകൾ 27,74,593 രൂപയ്ക്കും വാങ്ങി.2025 നവംബറിലും ഡിസംബറിലും ഇതേ തട്ടിപ്പ് നടന്നിട്ടുണ്ട്.
27,74,593 രൂപ നിരക്കിൽ 14 ബസുകൾ, 27,96,718 രൂപ നിരക്കിൽ 30 ബസുകൾ, 29,82,015 രൂപ നിരക്കിൽ 54 ബസുകൾ, 30,05,799 രൂപ നിരക്കിൽ 83 ബസുകൾ .ആകെ 181 ബസുകളും ചേർത്ത് നാലു കോടി രൂപയ്ക്കും മുകളിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |