
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ ആകാശവാണി എഫ്.എം.റേഡിയോ കാർഷിക പരിപാടിയായ "ഞാറ്റുവേല"യിൽ പുതിയ പ്രക്ഷേപണ പരമ്പരയ്ക്ക് ഇന്ന് മുതൽ തുടക്കം. "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം" എന്ന പരമ്പര സമഗ്ര പച്ചക്കറി-പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. പച്ചക്കറി,പുഷ്പ കൃഷിയുമായി ബന്ധപ്പെട്ട് ഭൂമിയൊരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയ കൃഷിരീതികൾ,മികച്ച പരിപാലനം,വിദഗ്ധ നിർദ്ദേശങ്ങൾ എന്നിവ പങ്കുവെയ്ക്കും. മന്ത്രി ടി.സിദ്ദിഖ് പരമ്പരയ്ക്ക് തുടക്കം കുറിക്കും. ഇന്ന് വൈകിട്ട് 5.45മുതൽ 6വരെ ആകാശവാണിയുടെ എല്ലാ എഫ്.എം. സ്റ്റേഷനുകളിലും ഉദ്ഘാടന പരിപാടി പ്രക്ഷേപണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |