SignIn
Kerala Kaumudi Online
Monday, 15 June 2026 3.26 AM IST

പ്രിയദർശിനി പദ്ധതി: മന്ത്രി സി.പി.ജോൺ ഒരുക്കം വിലയിരുത്തി

cd

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ ഗതാഗത മന്ത്രി സി.പി ജോൺ തമ്പാനൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ രാത്രിയോടെ എത്തി. ഉദ്ഘാടനത്തിനായി തയ്യാറാക്കിയ ബസിൽ ചെറു യാത്ര നടത്തി. സ്റ്റേജ് അടക്കമുള്ള മറ്റൊരുക്കങ്ങൾ വിലയിരുത്തി വെറും ഒരു സീറോ ടിക്കറ്റല്ല നൽകുന്നതെന്നും എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് ടിക്കറ്റിൽ രേഖപ്പെടുത്തുമെന്നും പറഞ്ഞു. പ്രതിപക്ഷം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു. ഒരു രാത്രി കൂടി ഉണ്ടല്ലോ,ആലോചിച്ച് തീരുമാനമെടുക്കട്ടെയെന്നും പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA