
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനീയറിംഗ് കോളേജുകളെ പങ്കെടുപ്പിച്ചുള്ള ജില്ലാതല ടെക്‌നിക്കൽ എഡ്യൂക്കേഷൻ കോൺക്ലേവ് 'സോർ-2026' ഇന്ന് തുടങ്ങും. എൻജിനീയറിംഗ് കോഴ്‌സുകൾ,ജോലി, കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ,ഫാബ് ലാബുകൾ,സ്റ്റാർട്ട് അപ്പ്,ഇൻക്യൂബേഷൻ സെന്ററുകൾ,ഇന്നോവേഷൻ സെന്ററുകൾ എന്നിവ അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. ജില്ലകളിലെ തിരഞ്ഞെടുത്ത എൻജിനീയറിംഗ് കോളേജുകളിൽ നടത്തുന്ന പരിപാടിയിൽ അതാത് ജില്ലകളിലെ കോളേജുകളും താത്പര്യമുള്ള മറ്റ് ജില്ലകളിലെ എൻജിനീയറിംഗ് കോളേജുകളും പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കോൺക്ലേവ് പ്രയോജനപ്പെടുത്തണമെന്ന് വൈസ് ചാൻസലർ ഡോ.സിസ തോമസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |