SignIn
Kerala Kaumudi Online
Saturday, 20 June 2026 2.50 AM IST

മാദ്ധ്യമലോകത്തിന് വലിയ നഷ്ടം : പിണറായി

d

തിരുവനന്തപുരം. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുൻ ഡയറക്ടറുമായ എൻ.ആർ.എസ് ബാബുവിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി . മാദ്ധ്യമ രംഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭനായ പത്രപ്രവർത്തകനെയാണ് നഷ്ടമായത്.

കേരളകൗമുദി ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായും കലാകൗമുദി വാരികയുടെ എഡിറ്ററായും മാദ്ധ്യമരംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. അന്വേഷണാത്മക പത്ര പ്രവർത്തകനെന്ന നിലയിൽ കോളിളക്കം സൃഷ്ടിച്ച പല വാർത്തകളും അദ്ദേഹം പുറത്തു കൊണ്ടുവന്നു. മലയാള സാഹിത്യത്തിന് നവഭാവുകത്വം പകർന്ന പത്രാധിപരായിരുന്നു അദ്ദേഹം.

ഒ വി വിജയൻ ഉൾപ്പടെയുള്ള നിരവധി എഴുത്തുകാരെ മലയാളികൾക്ക് പ്രിയങ്കരാക്കുന്നതിൽ എൻ ആർ എസ് വലിയ പങ്കുവഹിച്ചു. ഒട്ടനവധി യുവ സാഹിത്യകാരൻമാരെ വളർത്തിയെടുക്കാനും അദ്ദേഹം താൽപര്യമെടുത്തു. പുതിയ തലമുറയിലെ മാദ്ധ്യമപ്രവർത്തകരെ വാർത്തെടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.

​എൻ.ആർ.എസ് ബാബുവിന്റെ വിയോഗം മാദ്ധ്യമലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA