SignIn
Kerala Kaumudi Online
Friday, 25 September 2026 2.00 PM IST

ഡയറി തിരിച്ചടിച്ചു: ഷോൺ ജോർ‌ജിന്റെ വെളിപ്പെടുത്തലിൽ ബിജെപിയിൽ അതൃപ്തി, അമർഷം പരസ്യമാക്കി വി മുരളീധരൻ

shone-and-muraleedharan
ഷോൺ ജോർജും വി മുരളീധരനും

തൃശൂർ: മാസപ്പടികേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ട സംഭവത്തിൽ ബിജെപിയിൽ അതൃപ്തി. ഡയറിയിൽ ബിജെപി നേതാവ് വി മുരളീധരന്റെ പേര് വന്നതാണ് തിരിച്ചടിയായത്.

സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ഷോൺ സ്വന്തം താൽപ്പര്യപ്രകാരം വാർത്താസമ്മേളനം നടത്തി വിവരങ്ങൾ പുറത്തുവിട്ടതാണ് ബിജെപിയുടെ അതൃപ്തിയ്ക്ക് കാരണമെന്നാണ് സൂചന. സംഭവത്തിൽ പാർട്ടിയിലെ വി മുരളീധരൻ പക്ഷവും കൃഷ്ണദാസ് വിഭാഗവും അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഷോണിന്റെ ഈ എടുത്തുചാട്ടം പാർട്ടിയെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചുവെന്ന ആരോപണവും ശക്തമാണ്.

സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ടതിലൂടെ എൽഡിഎഫ്-യുഡിഎഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ ആയിരുന്നു ഷോൺ ജോർജ് ലക്ഷ്യമിട്ടത്. എന്നാൽ ഈ ഡയറിൽ മുതിർന്ന ബിജെപി നേതാവ് വി മുരളീധരന്റെ പേര് പുറത്തുവന്നതോടെയാണ് സംഭവം ബിജെപിക്ക് തിരിച്ചടിയായത്.

സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി വി മുരളീധരൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഡയറിയിലെ തന്റെ പേര് നിഷേധിച്ച മുരളീധരൻ ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ എന്നും വേറെയും മുരളീധരന്മാരുണ്ടെന്നും പ്രതികരിച്ചിരുന്നു. ഷോൺ ജോർജ് വെട്ടിലാക്കിയോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി മുരളീധരൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്ന് ഷോൺ ജോർ‌ജ് പുറത്തുവിട്ട ഡയറിയുടെ ആധികാരികതയെ കുറിച്ച് തന്നോടല്ല അദ്ദേഹത്തോടെ തന്നെ ചോദിക്കണമെന്നാണ് വി മുരളീധരന്റെ പ്രതികരണം. എന്തിനാണ് രേഖ പുറത്തുവിട്ടതെന്ന് ഷോൺ ജോർജ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായത്.

English Summary

BJP leader Shawn George's release of CMRL owner's diary, mentioning senior leader V. Muraleedharan, has caused significant dissatisfaction within the BJP. Party leaders are upset George acted without state leadership consultation, pulling the party into unnecessary controversy. Muraleedharan has denied the allegations, questioning the diary's authenticity and George's motives for releasing the information.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMRL DIARY KERALA, V MURALEEDHARAN CMRL DIARY, SHONE GEORGE, BJP, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA