
തിരുവനന്തപുരം: മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ അവാർഡ് കെ.എ.ചന്ദ്രനും പ്രത്യേക പുരസ്‌കാരം കെ.വി.നാരായണനും സമ്മാനിക്കുമെന്ന് മന്ത്രി എം.ലിജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ മികച്ച അർബൻ ബാങ്കായി പെരിന്തൽമണ്ണ അർബൻ ബാങ്കിനെയും പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കായി കാസർകോട് പ്രാഥമിക ബാങ്കിനെയും തിരഞ്ഞെടുത്തു. നന്മണ്ട കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കാണ് മികച്ച പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘം. തൃശൂർ ജില്ലാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് മികച്ച എംപ്ലോയീസ് സഹകരണ സംഘം. ചെണ്ടയാട് വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റി മികച്ച വനിതാ സംഘമായും എളങ്കുന്നപ്പുഴ പട്ടികജാതി പട്ടിക വർഗ സർവീസ് കോ ഓപ്പറേറ്റീവ് സംഘത്തെ മികച്ച പട്ടികജാതി / പട്ടിക വർഗ സഹകരണ സംഘമായും തിരഞ്ഞെടുത്തു. മികച്ച ആശുപത്രി സംഘം പി.എം. എസ്.എ മെമ്മോറിൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി, പലവക സഹകരണ സംഘം മുളിയാർ അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം, മികച്ച വിദ്യാഭ്യാസ സഹകരണ സംഘം - തളിപ്പറമ്പ എഡ്യുക്കേഷണൽ കോ ഓപ്പറേറ്റേവ് സൊസൈറ്റി, മാർക്കറ്റിംഗ് സംഘം- കൊട്ടാരക്കര താലൂക്ക് കാഷ്യു ഗ്രോവേഴ്സ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം എന്നിങ്ങനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 4ന് കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സഹകരണ ദിനാഘോഷ വേദിയിൽ അവാർഡുകൾ വിതരണം ചെയ്യും. മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി.പി.ജോൺ അദ്ധ്യക്ഷതയും കെ. മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |