SignIn
Kerala Kaumudi Online
Friday, 17 July 2026 1.48 AM IST

പൊളിറ്റിക്കൽ ക്രിമിനൽ പരാമർശം: ജി.സുധാകരന് വക്കീൽ നോട്ടീസ്

s

ആലപ്പുഴ: ജി.സുധാകരൻ എം.എൽ.എയുടെ പൊളിറ്റിക്കൽ ക്രിമിനൽ പരാമർശത്തിനെതിരെ സി.പി.എം നേതാവ് വക്കീൽ നോട്ടീസ് അയച്ചു. ആലപ്പുഴ നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ വി.ജി.വിഷ്ണുവാണ് നോട്ടീസ് നൽകിയത്. പ്രസ്താവന പിൻവലിച്ച് സുധാകരൻ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. ആലപ്പുഴയിൽ നടത്തിയ പ്രസംഗത്തിൽ പല സി.പി.എം നേതാക്കളും പൊളിറ്റിക്കൽ ക്രിമിനലുകളാണെന്നും, സി.പി.എം തകർന്നിരിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ പരാമർശം. മുൻ മന്ത്രി സജി ചെറിയാൻ, മുൻ എം.എൽ.എ എച്ച്.സലാം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായ വി.ജി.വിഷ്ണു, നഗരസഭാ കൗൺസിലർ എ.ഷാനവാസ് എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GSUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA