
കൊച്ചി: നിരക്കുവർദ്ധനയുൾപ്പെടെ ആവശ്യപ്പെട്ട് ഓൺലൈൻ ടാക്സികൾ 21ന് സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കും. യൂബർ, ഓല, റാപ്പിഡോ, കേരള സവാരി എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൂർണമായും പിന്മാറുമെന്ന് ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ അലയൻസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
33 സംഘടനകളും തൊഴിലാളി യൂണിയനുകളും സമരത്തിൽ അണിനിരക്കും. വരുമാനക്കുറവ്, ഡ്രൈവർ വിരുദ്ധ നയങ്ങൾ, അന്യസംസ്ഥാന വാഹനങ്ങളുടെ പ്രാദേശിക സർവീസ്, ഇരുചക്ര ടാക്‌സി എന്നിവ മൂലം ഓൺലൈൻ മേഖല പ്രതിസന്ധിയിലാണ്. കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നില്ല. ചർച്ചയ്‌ക്കും തയ്യാറായിട്ടില്ല. ഓൺലൈൻ പ്ളാറ്റ്ഫോമുകളെ സർക്കാർ നിയന്ത്രിക്കണമെന്നും അലയൻസ് പ്രസിഡന്റ് റിനീഷ് അഹമ്മദ്, കൺവീനർ സജിൻ ജോസ്, ഓൺലൈൻ ടാക്‌സി ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി റിഫിൻ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |