
തിരുവനന്തപുരം;പരീക്ഷാ ഹാളിൽ ക്രമക്കേട് നടത്തുന്ന ഉദ്യോഗാർത്ഥികൾക്കെതിരെ നടപടിയെടുക്കുന്ന പി.എസ്.സി, കൃത്യ വിലോപം കാട്ടുന്ന ജീവനക്കാരെയോ ,ചോദ്യകർത്താക്കളെയോ സംബന്ധിച്ച വിവരം ഒളിച്ചു വയ്‌ക്കുന്നതായി
ആക്ഷേപം.
നിസാര ക്രമക്കേട് പോലും കാട്ടുന്ന ഉദ്യോഗാർത്ഥികളുടെ പേര് പേര് വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചിലർക്ക് ആജീവനാന്ത വിലക്ക് വരെ ഏർപ്പെടുത്തുകയും ചെയ്യും.വിലക്കറിയാതെ വാച്ചുമായി പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നവരെ ആറു മാസം വരെ വിലക്കാറുണ്ട്.എന്നാൽ പരീക്ഷകളിലും മറ്റും
വീഴ്ച വരുത്തുന്ന പി.എസ് .സി ജീവനക്കാർ, ഇൻവിജിലേറ്റർമാർ ,ചോദ്യം തയ്യാറാക്കുന്നവർ, അഭിമുഖം നടത്തുന്നവർ എന്നിവരെ സംരക്ഷിക്കും. ഉദ്യോഗസ്ഥരുടെ അശ്രദ്ധ കാരണം പരീക്ഷ മാറ്റിവയ്‌ക്കുന്ന സംഭവം വരെയുണ്ടായി. ചോദ്യങ്ങളിൽ നിരന്തരം തെറ്റുകൾ വരുത്തുന്ന ചോദ്യ കർത്താക്കളുമുണ്ട്. വീഴ്ച വരുത്തിയാലും ചോദ്യ കർത്താക്കളെയും അഭിമുഖകാരന്മാരെയും ഇരുമ്പ് മറയ്‌ക്കുള്ളിൽ നിറുത്തുന്നതാണ് പി.എസ്.സിയുടെ രീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |