
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഉൾപ്പെടെ സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ.ശേഷാദ്രിനാഥൻ.വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
നാളെമുതൽ 10വരെ നാമനിർദ്ദേശപത്രികസമർപ്പിക്കാം. 11നാണ് സൂക്ഷ്മപരിശോധന. പിൻവലിക്കാനുള്ള അവസാന തീയതി 14. വോട്ടെടുപ്പ് 28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണിവരെയാണ്. വോട്ടെണ്ണൽ 29ന് രാവിലെ 10മണിക്ക് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ മുതൽ പ്രാബല്യത്തിലായി. ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം,കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ,പാലക്കാട്,കണ്ണൂർ ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം,കോട്ടയം,പാലക്കാട് ) ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |