SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.18 AM IST

പൊതുവിപണിയിൽ പരിശോധന 868 ക്രമക്കേടുകൾ കണ്ടെത്തി

x

തിരുവനന്തപുരം: വിലക്കയറ്റം തടയാനും പൊതുവിപണിയിലെ കൃത്രിമത്വം കണ്ടെത്താനുമായി സിവിൽ സപ്ലൈസ് പ്രത്യേക സ്ക്വാ‌ഡ് നടത്തിയ പരിശോധനയിൽ മൊത്തവ്യാപാര സ്ഥാപനങ്ങളിൽ 9,​ ചില്ലറ വിൽപ്പനശാലകളിൽ 771 ക്രമക്കേടുകൾ കണ്ടെത്തി. കരുനാഗപ്പള്ളി പന്മനയിൽ നിന്ന് 523 ചാക്ക് അരിയും 90 ചാക്ക് ഗോതമ്പും 285 പായ്ക്കറ്റ് ആട്ടയും 104 ചാക്ക് കേടായ ഭക്ഷ്യധാന്യവും പറശാലയിൽ അഞ്ചിടങ്ങളിൽ നിന്നായി 491 ചാക്ക് അരിയും 4 ചാക്ക് ഗോതമ്പും പിടികൂടി. ബാലരാമപുരത്ത് നിന്ന് ആറ് ഗാർഹിക സിലിണ്ടറുകൾ പിടിച്ചെടുത്തു. ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വിൽപ്പനശാലകളുമാണ് പരിശോധിച്ചത്. പരിശോധന തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA