SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.43 AM IST

തെറ്റുതിരുത്തൽ രേഖ: സി.പി.എം നേതൃ യോഗം ഇന്ന് മുതൽ 

READ ENGLISH VERSION
f

തിരുവനന്തപുരം: കോഴിക്കോട്ട് സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട രൂപരേഖയുടെ കരട് തയ്യാറാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും ചേരും. 7,8 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം രൂപരേഖയ്ക്ക് അന്തിമ രൂപം നൽകും.

തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള കാരണങ്ങൾ രൂപരേഖയുടെ കരടിലുണ്ടാകില്ലെന്നാണ് സൂചന. താഴെത്തലം വരെ ചർച്ച ചെയ്ത ശേഷം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. വീഴ്ചകളും കാരണങ്ങളും അവലോകന റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുള്ളതാണ്. പാർട്ടിയെ മുന്നോട്ട് നയിക്കാനും തിരുത്തേണ്ട തെറ്റുകൾ കണ്ടെത്താനുമാണ് ശ്രമം. പലയിടത്തും സംഘടനാ ദുർബലമായെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. അതിനെ മറികടക്കാനും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാറാനുമുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ കാര്യങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും വിശാല സമിതി ചർച്ച ചെയ്യണമെന്നാണ് നേതൃത്വത്തിലെ രണ്ടാം നിര നേതാക്കളുടെ നിലപാട്.

ഭ​ര​ണ​ഘ​ട​ന​യും​ ​ജ​നാ​ധി​പ​ത്യ​വുംഭീ​ഷ​ണി​യി​ൽ;
പോ​രാ​ട്ടം​ ​ശ​ക്ത​മാ​ക്കും​-​ ​സി.​പി.ഐ

ന്യൂ​ഡ​ൽ​ഹി​:​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൻ്റെ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​മാ​റ്റം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​സി.​പി.​ഐ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡി.​ ​രാ​ജ.​ ​ഡ​ൽ​ഹി​യി​ലെ​ ​രാം​ലീ​ല​ ​മൈ​താ​നി​യി​ൽ​ ​സി.​പി.​ഐ​ ​'​ബ​ദ​ലാ​വ് ​സ​രൂ​രി​ ​ഹെ​'​ ​റാ​ലി​യെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഭ​ര​ണ​ഘ​ട​ന,​ ​ജ​നാ​ധി​പ​ത്യം,​ ​മ​ത​നി​ര​പേ​ക്ഷ​ത,​ ​ഫെ​ഡ​റ​ലി​സം​ ​എ​ന്നി​വ​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ക​യാ​ണ്.​ ​ജ​ന​കീ​യ​ ​പോ​രാ​ട്ടം​ ​ശ​ക്ത​മാ​ക്ക​ണം.
'​ബ​ദ​ലാ​വ് ​സ​രൂ​രി​ഹെ​'​ ​സി.​പി.​ഐ​യു​ടെ​ ​മാ​ത്രം​ ​മു​ദ്രാ​വാ​ക്യ​മ​ല്ല.​ ​രാ​ജ്യ​ത്തി​ന്റെ​യും​ ​ജ​ന​ങ്ങ​ളു​ടേ​തു​മാ​ണ്.​ ​കേ​ന്ദ്ര​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ജ​ന​ങ്ങ​ളെ​ ​അ​ണി​നി​ര​ത്തും.​ ​തൊ​ഴി​ലി​ല്ലാ​യ്മ​യും​ ​വി​ല​ക്ക​യ​റ്റ​വും​ ​വ​ർ​ദ്ധി​ക്കു​മ്പോ​ൾ​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ജീ​വി​തം​ ​പ്ര​തി​സ​ന്ധി​യി​ലാ​ണ്.​ ​ക​ർ​ഷ​ക​രു​ടെ​യും​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ൽ​ ​കേ​ന്ദ്രം​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​ന​യ​ങ്ങ​ളാ​ണ് ​പി​ന്തു​ട​രു​ന്ന​ത്.
ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ്വാ​ത​ന്ത്ര്യം,​ ​മ​ത​നി​ര​പേ​ക്ഷ​ത,​ ​സാ​മൂ​ഹി​ക​നീ​തി​ ​എ​ന്നി​വ​ ​സം​ര​ക്ഷി​ക്ക​ണം.രാ​ജ്യ​ത്തി​ൻ്റെ​ ​ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ​ ​പോ​ലും​ ​അ​മേ​രി​ക്ക​ൻ​ ​ഇ​ട​പെ​ട​ൽ​ ​വ​ർ​ദ്ധി​ക്കു​ന്നു.
ദ​ളി​ത​ർ​ക്കെ​തി​രാ​യ​ ​അ​വ​ഗ​ണ​ന​യേ​യും​ ​രാ​ജ​ ​വി​മ​ർ​ശി​ച്ചു.​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യെ​ ​അ​പ​മാ​നി​ച്ചെ​ന്ന​ ​ആ​രോ​പ​ണ​വും​ ​റാ​ലി​യി​ൽ​ ​ഉ​യ​ർ​ന്നു.​ ​കേ​ന്ദ്ര​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഡി​സം​ബ​ർ​ 1,​ 2,​ 3​ ​തീ​യ​തി​ക​ളി​ൽ​ ​രാ​ജ്യ​വ്യാ​പ​ക​ ​ജ​യി​ൽ​ ​നി​റ​യ്ക്ക​ൽ​ ​സ​മ​ര​വും​ ​പ്ര​ഖ്യാ​പി​ച്ചു.ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​അം​ഗ​ങ്ങ​ളാ​യ​ ​അ​മ​ർ​ജീ​ത് ​കൗ​ർ,​ ​ആ​നി​രാ​ജ,​ ​പ്ര​കാ​ശ്ബാ​ബു,​ ​പി.​സ​ന്തോ​ഷ് ​കു​മാ​ർ​ ​എം.​പി​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു.​ ​സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം,​ ​മു​ൻ​മ​ന്ത്രി​മാ​രാ​യ​ ​പി.​പ്ര​സാ​ദ്,​ ​വി.​എ​സ് ​സു​നി​ൽ​ ​കു​മാ​ർ,​ ​ജി.​ആ​ർ​ ​അ​നി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​കേ​ര​ള​ത്തി​ലെ​ ​ര​ണ്ടാ​യി​ര​ത്തോ​ളം​ ​വ​ള​ണ്ടി​യ​ർ​മാ​ർ​ ​അ​ണി​ചേ​ർ​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA