SignIn
Kerala Kaumudi Online
Sunday, 06 September 2026 2.22 AM IST

അപകട കാരണം തേടി പൊലീസ്

f

തൃശൂർ: കയ്പമംഗലം അപകടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ.രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം. എൻ.എച്ച്.എ.ഐയും അന്വേഷണപരിധിയിലുണ്ട്. കസ്റ്റഡിയിലെടുത്ത ലോറി ഡ്രൈവറിൽ നിന്ന് പ്രാഥമികവിവരങ്ങൾ ശേഖരിച്ചതായി റൂറൽ എസ്.പി മുഹമ്മദ് നദീം പറഞ്ഞു.

കാറിന്റെ അമിതവേഗതയാവാം അപകടത്തിന് കാരണമെന്ന് മോട്ടർ വാഹനവകുപ്പ് പറഞ്ഞു. വ്യക്തമായ കാരണം കണ്ടെത്താൻ ശാസ്ത്രീയപഠനം നടത്തും. നിർമ്മാണം പുരോഗമിക്കുന്നതിനാൽ ലോറി നിറുത്തിയിട്ട ട്രാക്ക് പൂർണമായി തുറന്നിട്ടില്ല. റിഫ്‌ളക്ടറും മുന്നറിയിപ്പ് ബോർഡുകളും റോഡിന്റെ തുടക്കത്തിൽ തന്നെയുണ്ടായിരുന്നു. ഇതു മറച്ചാവാം ലോറി നിറുത്തിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA