
ചെറുവത്തൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ നേതൃത്വത്തിൽ 13-ാമത് എൻ.എൻ. പിള്ള സ്മാരക സിനിമ - നാടക അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് സിദ്ധാർത്ഥ് ഭരതനും നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പൗർണ്ണമി ശങ്കറും അർഹനായി. നടൻ വിജയരാഘവൻ ചെയർമാനും പി.വി. കുട്ടൻ, ടി.വി. ബാലൻ, ടി.വി. നന്ദകുമാർ, രാഘവൻ മാണിയാട്ട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മത്സരത്തിന്റെ ഉദ്ഘാടന ദിനമായ 14ന് സിദ്ധാർത്ഥ് ഭരതനും 23ന് നടക്കുന്ന സമാപനച്ചടങ്ങിൽ പൗർണ്ണമി ശങ്കറിനും അവാർഡുകൾ നൽകും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനറും അവാർഡ് നിർണയ സമിതി അംഗവുമായ ടി.വി. ബാലൻ, കോറസ് കലാസമിതി പ്രസിഡന്റ് സി. രാജേഷ്, സെക്രട്ടറി തമ്പാൻ കീനേരി, ഭാരവാഹികളായ സി. നാരായണൻ, രാഘവൻ മാണിയാട്ട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |