SignIn
Kerala Kaumudi Online
Saturday, 03 October 2026 1.45 AM IST

ഇന്ത്യ ഭരിക്കുന്നത് നിയമവിരുദ്ധ സർക്കാർ: കെ.സി. വേണുഗോപാൽ 

kc

അടൂർ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ജനഹിതത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘട്ടൻ സംസ്ഥാന ഘടകം (ആർ.ജി.പി.ആർ.എസ്) സംഘടിപ്പിച്ച സംസ്ഥാനത്തെ ആദ്യത്തെ ‘സർവ്വോദയ് സങ്കൽപ് ശിവിർ’ ദ്വിദിന റസിഡൻഷ്യൽ പഠന ക്യാമ്പ് ബോധിഗ്രാമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർ.ജി.പി.ആർ.എസ് അദ്ധ്യക്ഷൻ അർജുൻ രാധാകൃഷ്ണൻ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ ശാന്തകുമാർ, പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ജെ.എസ്. അടൂർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ഗാന്ധിജിയുടെ ‘ഗ്രാമസ്വരാജ്’ എന്ന ആശയം, സ്വാതന്ത്ര്യസമര കാലഘട്ടത്തിലും രാജ്യപുരോഗതിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വഹിച്ച പങ്ക് തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടക്കും. ഇന്ന് രാവിലെ ‘ശ്രമദാൻ’ സേവന പ്രവർത്തനം നടക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA