SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

വീട്ടമ്മയ്‌ക്ക് ക​ള​മ​ശേ​രിയിൽ​ ​കൂ​ട്ട​മാ​ന​ഭം​ഗം​ ര​ക്ഷ​പ്പെ​ട്ട​ത് ​ആ​ത്മ​ഹ​ത്യ​ ഭീ​ഷ​ണി​ ​മു​ഴ​ക്കി ബി​യ​ർ​കു​പ്പി​ ​പൊ​ട്ടി​ച്ച് ​ക​ഴു​ത്തി​ൽ​ ​വ​ച്ചു

k

കൊച്ചി: കളമശേരിയിൽ കൂട്ടമാനഭംഗത്തിന് ഇരയായ വീട്ടമ്മ, ക്രിമിനൽ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് ബിയർകുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പ്രതികൾ പരിഭ്രാന്തിയിലായപ്പോൾ വീട്ടമ്മ ഇറങ്ങി ഓടി. തടവിലാക്കി ദുരുപയോഗം ചെയ്യാനും മറ്റുള്ളവർക്ക് കാഴ്ചവയ്‌ക്കാനുമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. വീട്ടമ്മയുടെ കൊടിയ ദുരിതം ഭർത്താവാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ശാരീരികമായും മാനസികമായും തകർന്ന വീട്ടമ്മ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദേഹമാസകലം പരിക്കുണ്ട്. അദ്ധ്യാപികയായിരുന്ന ഇവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഗർഭം അലസിയതിനാൽ മാനസികമായി അത്ര നല്ല നിലയിലായിരുന്നില്ല. മാനസിക സമ്മർദ്ദം മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ജോലി തേടൽ. സ്പായിൽ മാനേജരുടെ ഒഴിവുണ്ടെന്ന പരസ്യം ഒ.എൽ.എക്സിൽ കണ്ടതോടെ അപേക്ഷിച്ചു. രാവിലെ മൂന്നാറിലേക്ക് ടൂറിസ്റ്റുകളുമായി പോയ ഭർത്താവിനെ വിളിച്ച് അഭിമുഖത്തിന് വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പിന്നീട് ലഭിച്ചെന്നും അറിയിച്ചിരുന്നു. വൈകിട്ട് ജീവനക്കാരുടെ പാർട്ടിയുണ്ടെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോകാൻ വണ്ടി അയച്ചു. വയനാട് സ്വദേശി അമ്മുവാണ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഐസ്‌ക്രീമിനൊപ്പം ലഹരി നൽകി. പിന്നീട്

ബോധരഹിതയാക്കി മാനഭംഗപ്പെടുത്തി. പിന്നീട് ഭക്ഷണത്തിലുൾപ്പെടെ മയക്കുമരുന്ന് നൽകി വീണ്ടും മാനഭംഗത്തിന് ശ്രമിച്ചു. ഇടപ്പള്ളിയിലെ സ്പായിൽ നിന്ന് സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഭർത്താവില്ലെന്ന് ഉറപ്പിച്ച് ആസൂത്രണം

ഭർത്താവ് ടാക്‌സിയുമായി പോയെന്ന് ഉറപ്പിച്ചാണ് വീട്ടമ്മയെ ലോഡ്ജിലെത്തിച്ചത്. രണ്ടാം പ്രതിയായ വയനാട് സ്വദേശി അമ്മുവും നാലാംപ്രതി സഞ്ജുവും ഒളിവിലാണ്. രക്ഷപ്പെടാനുള്ള വീട്ടമ്മയുടെ ശ്രമം തടഞ്ഞത് സഞ്ജുവായിരുന്നു. ഇവരെ വൈകാതെ പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടാൽ വീട്ടമ്മയുടെ വിശദമൊഴി രേഖപ്പെടുത്തും. അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവർക്കായി കസ്റ്റഡി അപേക്ഷ നൽകും. ശ്രീരാജ് ലഹരിക്കേസിലും പിടിയിലായിട്ടുണ്ട്.

അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കും. സർക്കാർ ഒപ്പമുണ്ടാകും. ഭർത്താവുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യം നേരിട്ട് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയും നിയമസഹായവും ഉൾപ്പെടെ എല്ലാ സർക്കാർ പിന്തുണയും ഉറപ്പാക്കും.

വി.ഇ.അബ്ദുൽ ഗഫൂർ

മന്ത്രി

'​അ​വ​ൾ​ ​ട്രോ​മ​യി​ൽ,​ ​
എ​ന്നെ​പ്പോ​ലും​
കാ​ണേ​ണ്ട'

​'​മു​മ്പ് ​ഒ​രു​ ​ഗ​ർ​ഭ​ച്ഛിദ്രം​ ​ക​ഴി​ഞ്ഞ​തി​ൽ​ ​പി​ന്നെ​ ​വ​ല്ലാ​ത്തൊ​രു​ ​മാ​ന​സി​കാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ ​അ​വ​ൾ.​ ​പി​ന്നെ​ ​ജോ​ലി​ ​പോ​യ​ ​വി​ഷ​മ​വും.​ ​ഒ​രു​ ​പു​തി​യ​ ​തു​ട​ക്കം​ ​വേ​ണ​മാ​യി​രു​ന്നു.​ ​ജോ​ലി​ ​അ​വ​ൾ​ക്ക് ​സ​ന്തോ​ഷ​മാ​കു​മെ​ങ്കി​ൽ​ ​ആ​ക​ട്ടെ​ ​എ​ന്നാ​യി​രു​ന്നു​ ​എ​നി​ക്ക്.​ ​"​ ​ക​ള​മ​ശ്ശേ​രി​യി​ൽ​ ​സ്പാ​ ​ജോ​ലി​ക്ക് ​അ​ഭി​മു​ഖ​ത്തി​ന് ​പോ​യ​ ​ഭാ​ര്യ​ക്കു​ണ്ടാ​യ​ ​ദു​ര്യോ​ഗ​ത്തെ​ ​കു​റി​ച്ച് ​വി​വ​രി​ക്കു​മ്പോ​ൾ​ ​ഭ​ർ​ത്താ​വി​ന് ​നെ​ഞ്ച​കം​ ​ത​ക​രു​ന്ന​ ​വേ​ദ​ന.
'​ട്രാ​വ​ൽ​സി​ന്റെ​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​ഞാ​ൻ​ ​മൂ​ന്നാ​റി​ലേ​ക്ക് ​പോ​യി.​ ​അ​പ്പോ​ഴാ​ണ് ​സ്പാ​യി​ൽ​ ​മാ​നേ​ജ​ർ​ ​ജോ​ലി​ക്കാ​യു​ള്ള​ ​അ​ഭി​മു​ഖ​ത്തി​ന് ​വി​ളി​ക്കു​ന്ന​ത്.​ ​ജോ​ലി​ ​ല​ഭി​ച്ചെ​ന്ന​ ​സ​ന്തോ​ഷ​ത്തി​ൽ​ ​വീ​ട്ടി​ലെ​ത്തി​യ​ ​അ​വ​ളെ,​ ​വീ​ണ്ടും​ ​വി​ളി​പ്പി​ച്ചാ​ണ് ​ആ​ ​പി​ശാ​ചു​ക്ക​ൾ​ ​കെ​ണി​യി​ൽ​പെ​ടു​ത്തി​യ​ത്.​ ​മൂ​ന്നാ​റി​ൽ​ ​നി​ന്ന് ​തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ​ ​അ​വ​ൾ​ക്ക് ​എ​ഴു​ന്നേ​റ്റു​ ​നി​ൽ​ക്കാ​ൻ​ ​പോ​ലും​ ​വ​യ്യ.​ ​ഇ​രു​ട്ടു​മു​റി​യി​ൽ,​​​ ​മു​ഖം​ ​പൊ​ത്തി​ ​നി​ല​വി​ളി​ക്കു​ന്ന​ത് ​ക​ണ്ട​പ്പോ​ൾ​ ​ഉ​ള്ളം​ ​പി​ട​ഞ്ഞു..."
പ​ല​ത​വ​ണ​ ​ഫോ​ൺ​ ​വി​ളി​ച്ചി​ട്ടും​ ​കി​ട്ടാ​താ​യ​തോ​ടെ,​​​ ​സം​ഭ​വ​ദി​വ​സം​ ​ഹൗ​സ് ​ഓ​ണ​റെ​ ​വി​ളി​ച്ചു.​ ​അ​വ​ർ​ ​വീ​ട്ടി​ൽ​ ​വ​ന്നു​നോ​ക്കി,​​​ ​ആ​ളി​ല്ല.​ ​പി​റ്റേ​ന്നാ​ണ് ​ഫോ​ണി​ൽ​ ​കി​ട്ടി​യ​ത്.​ ​കൂ​ട്ടു​കാ​രി​യു​ടെ​ ​അ​ടു​ത്താ​ണെ​ന്ന് ​പ​റ​ഞ്ഞു.​ ​പി​ന്നെ​ ​കാ​ണു​മ്പോ​ൾ​ ​മു​ഖം​ ​വീ​ർ​ത്തി​രി​ക്കു​ന്നു.​ ​ശ​രീ​ര​ത്തി​ൽ​ ​മു​റി​വു​ക​ൾ.​ ​ഏ​റെ​ ​ചോ​ദി​ച്ച​പ്പോ​ഴാ​ണ് ​പ​റ​യു​ന്ന​ത്.​ ലോ​ഡ്ജി​ലെ​ത്തി​ച്ച് ​ഐ​സ്‌​ക്രീ​മി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​രാ​വി​ലെ​ ​ബോ​ധം​ ​തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ് ​എ​ല്ലാം​ ​തി​രി​ച്ച​റി​യു​ന്ന​ത്.​ ​അ​വി​ടെ​നി​ന്ന് ​ജീ​വ​നും​ ​കൊ​ണ്ട് ​ഓ​ടാ​ൻ​ ​നോ​ക്കി​യ​താ.​ ​പ​ക്ഷേ​ ​ആ​ ​ന​രാ​ധ​മ​ന്മാ​ർ​ ​ത​ട​ഞ്ഞു,​​​ ​മൊ​ബൈ​ൽ​ ​പി​ടി​ച്ചു​വ​ച്ചു.​ ​കൊ​ല്ലു​മെ​ന്ന് ​പ​റ​ഞ്ഞു.​ ​'​'​ ​ഇ​പ്പോ​ൾ​ ​അ​വ​ൾ​ ​ഒ​രു​ ​ട്രോ​മ​യി​ലാ​ണ്.​ ​ആ​രെ​യും​ ​തി​രി​ച്ച​റി​യാ​നാ​കു​ന്നി​ല്ല,​ ​എ​ന്നെ​പ്പോ​ലും​ ​കാ​ണേ​ണ്ട.​ ​ശ്രീ​രാ​ഗും​ ​ജി​ത്തു​ം അ​ല്ല,​ ​ ​ക്രൂ​ര​ത​യ്ക്കു​ ​പി​ന്നി​ൽ സം​ഘ​മു​ണ്ട്.​ ​സ്പാ​ക​ളു​ടെ​ ​മ​റ​വി​ൽ​ ​സെ​ക്സ് ​റാ​ക്ക​റ്റ് ​ന​ട​ത്തു​ന്ന​വ​ർ.​ ​ഞ​ങ്ങ​ളു​ടെ​ ​ജീ​വി​തം​ ​ത​ക​ർ​ത്ത​വ​രാ​രും​ ​ര​ക്ഷ​പ്പെ​ട​രു​ത്,​'​'​ ​വി​റ​യ്ക്കു​ന്ന​ ​ശ​ബ്ദ​ത്തോ​ടെ​ ​ഭ​ർ​ത്താ​വ് ​പ​റ​ഞ്ഞു​ ​നി​റു​ത്തി.​ ​വാ​ട​ക​യ്ക്കാ​യി​രു​ന്നു​ ​ഇ​രു​വ​രു​ടെ​യും​ ​താ​മ​സം.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA