SignIn
Kerala Kaumudi Online
Sunday, 11 October 2026 2.36 AM IST

 ഡൽഹിയിലെ നിയന്ത്രണം കേന്ദ്രത്തിനെതിരെ ശശി തരൂർ

e

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിൽ ഡൽഹിയിൽ നടപ്പിലാക്കിയ സുരക്ഷാ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ എം.പി. 'ഡൽഹിയിൽ 22,000 പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയുമാണ് വിന്യസിച്ചിരിക്കുന്നത്. ഇതൊരു യുദ്ധസമാനമായ സാഹചര്യമാണ്. മുൻപെങ്ങും കാണാത്ത സുരക്ഷാ സന്നാഹങ്ങളാണ് രാജ്യതലസ്ഥാനത്ത് കാണാൻ കഴിഞ്ഞത്. റോഡുകളിൽ അങ്ങോളമിങ്ങോളം ചെക്ക്‌പോസ്റ്റുകളും കോൺക്രീറ്റ് ബാരിക്കേഡുകളും ആണിനിരത്തി. തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെക്കുറിച്ച് ചോദ്യം ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ തടയാൻ യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നു. നഗരത്തിൽ സ്ത്രീകൾക്ക് സംരക്ഷണം വരുമ്പോൾ ഈ മുൻഗണനയും സുരക്ഷാ സന്നാഹങ്ങളും എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നത്. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണം. തിങ്കളാഴ്ച പ്രതിഷേധക്കാർ വീണ്ടും മടങ്ങിയെത്തിയാൽ അധികാരികൾ തലസ്ഥാനം വീണ്ടും അടച്ചിടുമോ? യുവതലമുറ (ജെൻ-സെഡ്) അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ (എമർ-ജെൻ-സെഡ്) മികച്ചത് അർഹിക്കുന്നുണ്ട്- തരൂർ എക്സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA