SignIn
Kerala Kaumudi Online
Sunday, 04 October 2026 1.20 AM IST

'ഹലാൽ' ശർക്കര: ജാഗ്രത പാലിച്ചില്ലെന്ന് ഹൈക്കോടതി

aa

കൊച്ചി: ശബരിമലയിൽ 2019-2021 സീസണിൽ അരവണ, അപ്പം നിർമ്മാണത്തിനായി 'ഹലാൽ" മുദ്രയോടെ പായ്‌ക്കു ചെയ്തെത്തിച്ച ശർക്കര ഉപയോഗിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി തീർപ്പാക്കി. ക്ഷേത്ര ആചാരങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭാവിയിൽ ഇ-ടെൻഡർ രേഖകളിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ആചാര ലംഘനം സംബന്ധിച്ച് ഭക്തരിൽ ആശങ്ക ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ശർക്കര വാങ്ങിയപ്പോൾ ദേവസ്വം ബോർഡിന് കാണിക്കേണ്ടതായിരുന്നെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.
'ഹലാൽ" ശർക്കര ഉപയോഗിച്ചതിനെതിരെ എറണാകുളം സ്വദേശിയും ശബരിമല കർമ്മസമിതി ജനറൽ കൺവീനറുമായ എസ്.ജെ.ആർ. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
മഹാരാഷ്ട്രയിലെ വർദ്ധൻ അഗ്രോ പ്രോസസിംഗ് ലിമിറ്റഡ് വിതരണം ചെയ്ത ശർക്കര പായ്‌ക്കറ്റുകളിൽ ഹലാൽ സർട്ടിഫിക്കേഷൻ രേഖപ്പെടുത്തിയിരുന്നു. അറബ് രാജ്യങ്ങളിലേക്കും ശർക്കര കയറ്റുമതി ചെയ്യുന്ന സ്ഥാപനമായിരുന്നു ഇത്. ഇതിന്റെ ഭാഗമായിരുന്നു സർട്ടിഫിക്കേഷൻ. പമ്പയിലെ ലാബിലടക്കം നടത്തിയ പരിശോധനയിൽ ശർക്കര ഗുണനിലവാരമുള്ളതാണെന്ന് വ്യക്തമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA