തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. പിഎസ്സി മുൻ ഡെപ്യൂട്ടി സെക്രട്ടറിയാണ് പി സതീഷ്. കോടതി വിമർശനത്തെത്തുടർന്ന് പി സതീഷിനെയും പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ ഹരിയെയും കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തിരുന്നു. പിന്നാലെയാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.
കേസിൽ പ്രതിചേർക്കപ്പെട്ടതോടെ മാസങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച പി സതീഷിന്റെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻ പിഎസ്സി തീരുമാനിച്ചിരുന്നു. ഹരിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ രണ്ട് ഉദ്യോഗസ്ഥർക്കുമാണ് പരീക്ഷാ വിഭാഗത്തിൽ മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്നത്.
പരീക്ഷാമൂല്യനിർണയത്തിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾക്ക് ബോധപൂർവം മാർക്ക് നൽകാതെ വിട്ടുപോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഒരു ഉദ്യോഗാർത്ഥിക്ക് ഒന്നാം റാങ്ക് ലഭിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Former Kerala PSC Deputy Secretary P. Satheesh has been arrested in connection with an alleged recruitment scam involving the Planning Board. The Crime Branch found that 10 questions carrying 58 marks were deliberately left unmarked during evaluation to help a candidate secure the first rank. An additional secretary has also been named as an accused in the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |