
തിരുവനന്തപുരം: മെഡിസെപ് പദ്ധതി കൂടുതൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്തി വിപുലീകരിക്കാൻ സർക്കാർ നീക്കം. എല്ലാ രോഗങ്ങൾക്കും ഒരു കുടക്കീഴിൽ ചികിൽസയെന്നതാണ് ലക്ഷ്യം. ഇതോടെ അമിത പ്രീമിയം ഈടാക്കി പദ്ധതിയിൽ നിർബന്ധിച്ച് ആളുകളെ ചേർത്ത് സർക്കാരും ഇൻഷ്വറൻസ് കമ്പനിയും ചൂഷണം ചെയ്യുന്നുവെന്ന പരാതി അവസാനിപ്പിക്കാനാവും.ഒരു കടുംബത്തിൽ ഒന്നിലേറെ സർക്കാർ ജീവനക്കാരുണ്ടെങ്കിൽ എല്ലാവരും പ്രീമിയമെടുത്ത് പോളിസിയിൽ ചേരണമെന്ന നിബന്ധന ഒഴിവാക്കാനും സർക്കാർ പരിശോധിക്കുന്നുണ്ട്. മറ്റ് ഇൻഷ്വറൻസ് കമ്പനികളിൽ പോളിസിയെടുത്തവരും മെഡിസെപ്പിൽ അംഗമാകണമെന്ന വ്യവസ്ഥ മാറ്റും.
നിബന്ധനകളിൽ മാറ്റം
മിലിറ്ററി സർവീസിൽ നിന്ന് വിരമിച്ച ശേഷം സംസ്ഥാന സർക്കാർ സർവീസിൽ കയറിയവർക്ക് കേന്ദ്രത്തിന്റെ ഇൻഷ്വറൻസുണ്ടെങ്കിൽ അവരെ മെഡിസെപ്പിൽ അംഗമാകണമെന്നത് നിർബന്ധിതമാക്കില്ല.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ചില ആശുപത്രികൾ ഈടാക്കുന്ന അമിത മുറി വാടക മെഡിസെപ്പിലൂടെ ലഭിക്കാതെ വരുമ്പോൾ രോഗിയോ, ബന്ധുക്കളോ നൽകേണ്ടി വരുന്നതിൽ മാറ്റം വരുത്തും.
ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന പ്രീമിയത്തിന്റെ നിശ്ചിത ശതമാനം വിഹിതം സർക്കാരും ഇൻഷ്വറൻസ് കമ്പനിക്ക് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |