
തിരുവനന്തപുരം: ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലെ ആരോപണവിധേയനെ ശബരിമലയിലെ പ്രത്യേക കോ-ഓർഡിനേറ്ററാക്കി നിയമിച്ചു. ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസറായ ഒ.ജി.ബിജുവിനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ചത്. മണ്ഡല - മകരവിളക്ക് തീർത്ഥാടന കാലത്തേക്കാണ് നിയമനം. ബിജുവിന്റെ എക്സിക്യുട്ടീവ് ഓഫീസർ തസ്തിക ഒരു വർഷം കൂടി നീട്ടാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ എക്സിക്യുട്ടീവ് ഓഫീസറുടെ ജോലിഭാരം കുറയ്ക്കാനാണ് പരിചയ സമ്പന്നനായ ബിജുവിന്റെ നിയമിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
ആരോപണ വിധേയനെ നിയമിക്കുന്നത് വിമർശനത്തിന് കാരണമാകുമെന്ന ആക്ഷേപം ബോർഡ് ഭരണസമിതി യോഗത്തിലുമുണ്ടായി. സർക്കാരും ബോർഡിനോട് വിയോജിച്ചേക്കും. ബിജുവിന്റെ നിയമനം ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിക്കും. പ്രത്യേക ചുമതലയാണെങ്കിലും നിയമനത്തിന് ഹൈക്കോടതിയുടെ അനുമതി വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |