SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.11 AM IST

കണ്ണൂരിലെ കിഫ്ബി സ്ഥലമെടുപ്പ് അന്വേഷിക്കും: മുഖ്യമന്ത്രി

vds

തിരുവനന്തപുരം: കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ലാതെ 1000 ഏക്കർ ഭൂമിയാണ് വിപണിവിലയുടെ അഞ്ചിരട്ടി വിലകൊടുത്ത് വാങ്ങിയത്. മറ്റൊരു നാലായിരം ഏക്കർ വാങ്ങാൻ വിജ്ഞാപനവും ഇറക്കി. ഇതിന് പിന്നിലെ താത്പര്യമാണ് അന്വേഷിക്കുക.

കിഫ്ബിയുടെ പത്തുവർഷത്തെ ഇടപാടുകൾ സി.എ.ജി ഒാഡിറ്റിന് വിടണമെന്നാണ് വിദഗ്‌ദ്ധസമിതി ശുപാർശ. കുറ്റക്കാരെന്ന് കണ്ടെത്തിയവരെയെല്ലാം വിചാരണ ചെയ്യും. കണ്ണൂരിൽ സർക്കാർ ഫണ്ട് ധൂർത്തടിച്ച് സ്വാർത്ഥ താത്പര്യത്തിനായി ഭൂമി വാങ്ങികൂട്ടുകയായിരുന്നെന്നും ധനാഭ്യർത്ഥ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA