SignIn
Kerala Kaumudi Online
Tuesday, 04 August 2026 10.31 AM IST

മഴക്കെടുതിയിൽ വീണ്ടും മരണം; പാലക്കാട് ഒരാൾകൂടി ഷോക്കേറ്റുമരിച്ചു, ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വീണ് ഒരുമരണം

radhika-
രാധിക, ശിവദാസൻ

ആലപ്പുഴ: പെരുമഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. പാണ്ടനാട് സ്വദേശി ശിവദാസൻ (43) ആണ് മരിച്ചത്. മിത്രമഠം പാലത്തിന് സമീപത്തായാണ് മൃതദേഹം കണ്ടത്. പാർക്ക് ചെയ്തിരുന്ന സ്വന്തം വാഹനം വെള്ളക്കെട്ടിൽ വീണോയെന്നറിയാൻ ഇന്നലെ രാത്രി ശിവദാസ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.

അതിനിടെ പാലക്കാട് ആലത്തൂരിൽ ഷോക്കേറ്റ് ഒരാൾ കൂടി മരിച്ചു. തെന്നിലാപുരം വടക്കേത്തറയിലെ രാധിക (36) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. രാധികയുടെ ഭർത്താവ് രാധാകൃഷ്ണന്റെ അമ്മ ശാരദ ഷോക്കേറ്റ് കഴിഞ്ഞ 24ന് മരിച്ചിരുന്നു. ഇരുവർക്കും അയയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ഇവരുടെ വീടിന്റെ നിർമാണം നടക്കുന്നതിനാൽ താത്‌കാലിക ഷെഡിലാണ് കുടുംബം കഴിഞ്ഞിരുന്നത്. വൈദ്യുതി കമ്പി കെട്ടിവലിച്ചാണ് വൈദ്യുതി എടുത്തിരുന്നത്. വൈദ്യുതി കമ്പി ഉപയോഗിച്ചാണ് അയ ഉണ്ടാക്കിയതെന്നാണ് നിഗമനം. ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആദ്യം ശാരദയ്ക്കാണ് ഷോക്കേറ്റത്. ശാരദയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രാധികയ്ക്ക് ഷോക്കേറ്റത്. ഇതുകണ്ട് മറ്റൊരു മകന്റെ ഭാര്യയും രക്ഷിക്കാനെത്തിയിരുന്നു. ഇവർക്കും ഷോക്കേറ്റു. രാധികയ്ക്കും ശാരദയ്ക്കും തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം.

മഴക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് 21 പേരാണ് മരിച്ചത്. കൂടാതെ വിവിധ ജില്ലകളിലായി ആറുപേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

English Summary

Heavy rain-related incidents in Kerala claimed more lives, including a man who drowned in floodwater in Alappuzha and a woman who died from electrocution in Palakkad. The state's rain toll has risen to 21, with six people still missing as search operations continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN DEATHS, ALAPPUZHA WATERLOGGING DEATH, PALAKKAD ELECTROCUTION, KERALA MAZHA VARTHA, KERALA RAIN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA