SignIn
Kerala Kaumudi Online
Monday, 14 September 2026 4.12 PM IST

കുടയെടുത്തോളൂ, മഴ കനക്കും; ഈ ജില്ലകളിൽ ബുധനാഴ്ച വരെ ജാഗ്രതാ നിർദേശം, ഇന്ന് നാലിടത്ത് മഞ്ഞ അലർട്ട്

READ ENGLISH VERSION
rain
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലും മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബുധനാഴ്ച വരെയാണ് നിലിവിലെ ജാഗ്രതാ നി‌ർദേശമുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

14/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്

15/09/2026: മലപ്പുറം, കോഴിക്കോട്, വയനാട്

16/09/2026: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ

English Summary

The India Meteorological Department has warned of heavy rain in Kerala, with a yellow alert issued in four districts—Pathanamthitta, Kottayam, Idukki and Palakkad—on September 14. Malappuram, Kozhikode and Wayanad will remain under yellow alert on September 15, while Idukki, Kozhikode, Wayanad and Kannur will be on alert on September 16. Isolated thunderstorms and winds up to 40 kmph are also likely.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, KERALA WEATHER, YELLOW ALERT KERALA, HEAVY RAIN KERALA, KERALA MONSOON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA