SignIn
Kerala Kaumudi Online
Thursday, 22 October 2026 2.41 AM IST

കണ്ണൂരിൽ ഭൂമി വാങ്ങിയതിനെ ധനസെക്രട്ടറിയും എതിർത്തു

a

തിരുവനന്തപുരം:കിഫ്ബിയിൽ നിന്ന് പണമെടുത്ത് കണ്ണൂരിൽ ഭൂമി വാങ്ങികൂട്ടുന്നതിനെ അന്നത്തെ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും എതിർത്തിരുന്നുവെന്ന് രേഖകൾ. 2023 ജൂൺ ആറിനു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലും ഉൾപ്പെടെ പങ്കെടുത്ത

കിഫ്ബി ഉന്നതതല യോഗത്തിലാണ് ധനസെക്രട്ടറി എതിർപ്പ് അറിയിച്ചത്. അത് വകവയ്ക്കാതെയാണ് കിഫ്ബി പണം നൽകിയത്. വ്യക്തമായ പദ്ധതികളൊന്നുമില്ലാതെ കിഫ്ബി ഫണ്ട് എടുത്ത് ഭൂമി വാങ്ങുന്നത് ക്രമവിരുദ്ധമാണെന്നായിരുന്നു ധനസെക്രട്ടറിയുടെ നിലപാട്. കൂടിയ നിരക്കിൽ കിഫ്ബി വായ്പയെടുക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയേയും വായ്പാ ലഭ്യതയേയും ബാധിക്കുമെന്നും ധനസെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിയുടെ വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്നത് ഗൗരവമായി കാണണമെന്നും കിഫ്ബി വായ്പകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ കിഫ്ബിയുടെ വായ്പകൾ നിയന്ത്രിക്കുന്നതിനും അത് കൊണ്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും സർക്കാർ നടപടിയെടുത്തില്ല. കടമെടുപ്പ് പരിധിയിൽ കിഫ്ബി വായ്പ ഉൾപ്പെടുത്തിയതിനെ വിമർശിക്കാനാണ് സർക്കാർ താല്പര്യം കാട്ടിയത്. കിഫ്ബിയുടെ പേരിൽ കടമെടുക്കുമ്പോൾ പലിശ നിരക്കും ഉയരും. സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളേയും ഇതു ബാധിക്കും. പലിശ നിരക്കിൽ 0.6 മുതൽ ഒരു ശതമാനം വരെ വർദ്ധനയുണ്ടാകും. ധനസെക്രട്ടറി ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. അത് സംഭവിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA