SignIn
Kerala Kaumudi Online
Friday, 25 September 2026 1.23 PM IST

റേഞ്ച് റോവർ വിവാദം; മന്ത്രി കെ എം ഷാജിക്കെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

km-shaji
കെ എം ഷാജി ആഡംബര വാഹനത്തിന് മുന്നിൽ

കൊച്ചി: മന്ത്രി കെ എം ഷാജി ഔദ്യോഗിക ആവശ്യത്തിനായി സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ കാർ ഉപയോഗിച്ചതിനെതിരെ സർക്കാരിനും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി. ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്. സർക്കാർ പദവി ദുരുപയോഗം ചെയ്യുകയും മോട്ടോർ വാഹന ചട്ടലംഘനം നടത്തിയെന്നതുമാണ് പരാതിയിലെ ആരോപണം.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വ്യക്തിയുടെ ആഡംബര കാർ ഉപയോഗിച്ചത് വിവാദമായതോടെ മന്ത്രി കാർ തിരിച്ചേൽപ്പിച്ചിരുന്നു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനൽകിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.

താൻ മന്ത്രിയായപ്പോഴല്ല എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നാണ് കെ എം ഷാജി പ്രതികരിച്ചത്. മന്ത്രിയായ ശേഷം കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണ്. കാർ തന്നതിന്റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്‌തിട്ടില്ല. ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും ഷാജി പ്രതികരിച്ചു.

English Summary

A complaint has been filed with the Kerala government and Motor Vehicles Commissioner against Minister K M Shaji for allegedly using a private individual's Range Rover for official purposes. The complainant has alleged misuse of office and violation of motor vehicle rules. Shaji said he used the vehicle with proper permission and denied receiving any undue benefit.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K M SHAJI RANGE ROVER, KM SHAJI COMPLAINT, KERALA MINISTER CAR CONTROVERSY, PRIVATE CAR MINISTER, K M SHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA