കോട്ടയം: മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന പിതാവും മരിച്ചു. കോട്ടയം അയർക്കുന്നം ളാക്കാട്ടൂർ ചിറപ്പുറത്ത് തോമസ് എബ്രഹാം (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നേരത്തെ തോമസിന്റെ ഭാര്യ ജോസ്ന (40), മകൾ മരിയ തോമസ് തെരേസ (17) എന്നിവർ മരണപ്പെട്ടിരുന്നു. തോമസിന്റെ മകൻ അലൻ തോമസിന്റെ (12) നില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ പതിമൂന്നിനായിരുന്നു സംഭവം. ജോസ്നയും മക്കളും ജ്യൂസിനകത്തും തോമസ് മദ്യത്തിൽ ചേർത്തുമാണ് കീടനാശിനി കഴിച്ചത്. ഇന്നലെ പുലർച്ചെയോടെയാണ് മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ടോടെ അമ്മയും മരണപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് മുതൽ 96 മണിക്കൂർ തുടർച്ചയായി ഡയാലിസിസ് ചെയ്ത അലന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു ജോസ്ന. മറ്റക്കര എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു മരിയ.
A father who was undergoing treatment for an attempted suicide by poisoning his children has also died. Thomas Abraham (50) of Lakkattur Chirappurath in Ayarkunnam, Kottayam died in the early hours of this morning. Earlier, Thomas' wife Josna (40) and daughter Maria Thomas Teresa (17) had died. The condition of Thomas' son Alan Thomas (12) remains critical.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |