തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതികരിച്ച് ഗതാഗത മന്ത്രി സി പി ജോൺ. എന്തും ചെയ്യാനായി ഉദ്യോഗസ്ഥർ അധികാരം ഉപയോഗിക്കരുതെന്ന് വിമർശിച്ച മന്ത്രി അധികാരം കൃത്യമായി ഉപയോഗിക്കണമെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ സസ്‌പെൻഷൻ ശിക്ഷയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പത്തനംതിട്ടയിൽ ഉണ്ടായത് അസാധാരണ പ്രളയമാണ്. അധികൃതർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഓഫ് റോഡ് ഡ്രൈവർമാർ എത്തിയത്. അങ്ങനെ രക്ഷാപ്രവർത്തനത്തിന് വന്നവരെ വെറുതെ വിടേണ്ടേ. ആ ഡ്രൈവർമാർ ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴുള്ള സസ്‌പെൻഷൻ ഒരു ശിക്ഷ അല്ല'- മന്ത്രി വ്യക്തമാക്കി.
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിഴ ചുമത്തിയതിനെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. ജീപ്പിനുമുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ചുമത്തിയത്. എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് ഈ തുക അടയ്ക്കുകയും ചെയ്തിരുന്നു.
മെഴുവേലി സ്വദേശിയാണ് വാഹന ഉടമ. പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ഈ ഓഫ് റോഡ് വാഹനം ആറന്മുളയിൽ എത്തിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. എന്നാൽ ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയല്ല അടൂരിലാണ് പിഴ ചുമത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. പിഴ ചുമത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ഇതിനെതിരെ പല കാേണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും വാഹന ഉടമയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
Kerala Transport Minister C P John responded to the suspension of Motor Vehicle Department officials in Pathanamthitta, saying officials should not misuse their authority and must exercise it properly. He clarified that the current suspension is not a punishment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |