SignIn
Kerala Kaumudi Online
Saturday, 08 August 2026 2.08 AM IST

കെ.എസ്.ഇ.ബി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

തിരുവനന്തപുരം: ദീർഘകാല കുടിശിക തീർക്കാൻ കെ.എസ്.ഇ.ബി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രാബല്യത്തിലായി. ഒക്ടോബർ 31 ആണ് അവസാന തീയതി. പദ്ധതിയിലൂടെ രണ്ട് വർഷത്തിനുമേൽ പഴക്കമുള്ള കുടിശിക അടയ്ക്കാം. 10 വർഷത്തിന് മുകളിലെ കുടിശികയിലെ 18 ശതമാനം പലിശ 8 ശതമാനമായും 5 മുതൽ 10 വർഷം വരെ കുടിശികയ്ക്ക് 18 ശതമാനം പലിശ 7ശതമാനമായും കുറയും. 2 മുതൽ 5 വർഷം വരെ കുടിശികയ്ക്ക് 6 ശതമാനം പലിശ കൊടുത്താൽ മതി. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശികയായ വൈദ്യുതി ബിൽ തുകയും ഇളവു കണക്കാക്കിയുള്ള പലിശയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ബിൽ തുകയിൽ (principal amount) 5 ശതമാനം അധിക ഇളവും ലഭിക്കും. റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതും കോടതി വ്യവഹാരത്തിലുള്ളതുമായ കുടിശികകളും കേബിൾ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശികയും നിബന്ധനകൾക്ക് വിധേയമായി തീർപ്പാക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://ots.kseb.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA