കാലിക്കറ്റ് സിറ്റി സർവീസ് സഹ.സംഘവുമായി ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പു വച്ചു. സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് വാങ്ങുന്നത്. കാലിക്കറ്റ് സിറ്റി സർവീസ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കറും സംഘം പ്രസിഡന്റും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്.പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് മന്ത്രി സി.പി ജോൺ പറഞ്ഞു. ലാഭവിഹിതം മാത്രം ലക്ഷ്യമാക്കാതെ പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണിത്. ഈ തീരുമാനത്തിന് മുൻകൈയെടുത്ത എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണനെയും സഹകരണ സംഘത്തെയും മന്ത്രി അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |