
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ലോജിസ്റ്റിക് സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏഴ് മുതൽ എട്ട് ടൺ വരെ ഭാരവാഹകശേഷിയുള്ള അഞ്ച് വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു.
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാാണിത്. രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കുന്ന കാർഗോസേവന മാതൃക പഠിച്ചാണ് കെ.എസ്.ആർ.ടി.സിയും ഈ മേഖലയിലേക്ക് കടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ കാർഗോസംവിധാനത്തിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്.
ടെൻഡർ സമർപ്പിക്കേണ്ട അവസാനതിയതി ഒക്ടോബർ മൂന്നിന് വൈകിട്ട് നാല് മണി വരെയാണ്. യോഗ്യതാമാനദണ്ഡങ്ങൾ, നിബന്ധനകൾ തുടങ്ങിയവ www.etenders.kerala.gov.in, www.keralartc.com എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |