SignIn
Kerala Kaumudi Online
Monday, 06 July 2026 1.37 AM IST

സിൻഡിക്കേറ്റ് നാമനിർദ്ദേശം: ഈഴവ സമുദായത്തെ അവഗണിച്ചു

a

തിരുവനന്തപുരം: കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്കുള്ള സർക്കാർ നാമനിർദ്ദേശത്തിൽ ഈഴവ സമുദായത്തെ പാടെ തഴഞ്ഞു.. ഇടത് സർക്കാർ നിയോഗിച്ച ആറംഗങ്ങളെ മാറ്റിയാണ് പുതുതായി ആറു പേരെ നാമനിർദ്ദേശം ചെയ്തത്. കേരള സർവകലാശാലയിൽ 10 എസ്.എൻ കോളേജുകളാണുള്ളത്. ഈഴവ സമുദായത്തിൻ്റേതായി നിരവധി സ്വാശ്രയ കോളേജുകളുമുണ്ട്. സർവകലാശാലയിൽ തീരുമാനങ്ങളെടുക്കാനുള്ള ഉന്നത സമിതിയാണ് സിൻഡിക്കേറ്റ്. സർക്കാ‌ർ നടപടി പിന്നാക്ക വിഭാഗത്തോടുള്ള വിവേചനവും അവഗണനയുമാണെന്നാണ് ആക്ഷേപം.

സിൻഡിക്കേറ്റിൽ നിന്ന്. അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ, മുൻ എംഎൽഎ ആർ രാജേഷ്, ഡോ. എസ്. ജയൻ, പ്രൊഫ. പി എസ് രാധാമണി, പ്രൊഫ. ബിപിൻ കെ ജോസ് എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ്, അഞ്ചൽ സെൻ്റ് ജോൺസ് കോളേജിലെ പ്രൊഫ. സിബി സി ബാബു, യൂണിവേഴ്സിറ്റി അറബിക് വകുപ്പിലെ അസി. പ്രൊഫ. വി നൗഷാദ്, വിമൻസ് കോളേജിലെ റിട്ട. പ്രൊഫ. കെ അനിൽകുമാർ, യൂണിവേഴ്സിറ്റി ലിംഗ്വസ്റ്റിക്സ് വകുപ്പിലെ അസി. പ്രൊഫ. എസ് പ്രേമ, എന്നിവരാണ് പുതിയ അംഗങ്ങൾ.

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിലേക്കും ആറു പേരെ ഇന്നലെ സർക്കാർ നാമനിർദ്ദേശം ചെയ്തു. കോഴിക്കോട് ഫറൂഖ് കോളേജിലെ അബ്ദുൾ ജബ്ബാർ, നെന്മാറ എൻ.എസ്.എസ് കോളേജിലെ ആർ.ലക്ഷ്മി, കോഴിക്കോട് ദേവഗിരി കോളേജിലെ ജയ്സൺ ജോസഫ്, എം.അഹമ്മദ് കബീർ, എ.കെ. ഷാനിമ മോൾ, കാലിക്കറ്റ് സർവകലാശാലയിലെ ടി.എം വാസുദേവൻ എന്നിവരാണ് പുതിയ സിൻഡിക്കേറ്റംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA