SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.58 AM IST

ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് ഇന്ന് സ്ഥാനമേൽക്കും

READ ENGLISH VERSION
bava-new

തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പൊലീത്തയായി ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് ഇന്ന് സ്ഥാനമേൽക്കും. സ്ഥാനാരോഹണ ശുശ്രൂഷ വൈകിട്ട് 5ന് പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ നടക്കും. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിക്കും. മൈലാപ്പൂർ ഭദ്രാസനാധിപൻ ഡോ.ഐസക് മാർ ഒസ്താത്തിയോസും മറ്റ് മെത്രാപ്പൊലീത്തമാരും സഹകാർമ്മികരായിരിക്കും. സ്വീകരണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, കർദ്ദിനാൽ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, ബിഷപ്പ് ഡോ.പ്രിൻസ്റ്റൻ ബെൻ, സ്വാമി ഗുരുത്നം ജ്ഞാനതപസ്വി, ഡോ.വി.പി.സുഹൈബ്മൗലവി, എം.സംഗീത്കുമാർ തുടങ്ങിയവർ പങ്കെടുക്കും. സഭാതർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KURIAKOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA