SignIn
Kerala Kaumudi Online
Saturday, 03 October 2026 1.20 AM IST

പ്രിയപ്പെട്ട മക്കളെ...ഈ കത്തുകൾ ഏറ്റവും വിലപ്പെട്ട അംഗീകാരം...

letter

'തൂഫാന്' കത്തെഴുതിയ വിദ്യാർത്ഥികൾക്ക് മറുപടിയുമായി മന്ത്രി

ആലപ്പുഴ :'' പ്രിയപ്പെട്ട മക്കളെ... അയച്ച കത്തുകളിൽ പലതും ഞാൻ കണ്ടു. മനസിലുറയ്ക്കുന്ന വരികൾ വായിച്ചപ്പോൾ തോന്നിയ സന്തോഷം വാക്കുകൾക്കതീതമാണ്...""

ഓപ്പറേഷൻ തൂഫാനെ സൂപ്പർ ഹീറോയായി വിശേഷിപ്പിച്ച് കത്തെഴുതിയ ആലപ്പുഴ മുട്ടാർ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടിക്കത്ത്.

സെപ്തംബർ 30നാണ് 'തൂഫാൻ സ്നേഹപൂർവം നന്മയ്ക്ക്' എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌‌മെന്റിന് കീഴിലെ സ്കൂളുകളിൽ കത്തെഴുത്ത് മത്സരം നടത്തിയത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഒന്നിച്ച് കത്തെഴുതി അയച്ചത്.

''ഡിജിറ്റൽ യുഗത്തിലും നീലനിറമുള്ള ആ ഇൻലൻഡുകളിൽ നിങ്ങളുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓരോ അക്ഷരത്തിനും മായാത്തൊരു ഓട്ടോഗ്രാഫിന്റെ ജീവനും ആത്മാർത്ഥതയുമുണ്ട്. ആ താളുകളിൽ നിങ്ങൾ പകർന്നുനൽകിയ പിന്തുണ ഈ പോരാട്ടത്തിന് കിട്ടിയ ഏറ്റവും വിലപ്പെട്ട അംഗീകാരമായി കേരള പൊലീസും ഞാനും ഹൃദയത്തോട് ചേർക്കുന്നു'' - രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

കത്തിൽ വിദ്യാർത്ഥികൾ പ്രതിരോധത്തിന്റെ വഴിയിൽ കേരളത്തിന് മുഴുവൻ വലിയൊരു മാതൃകയാണെന്ന് രേഖപ്പെടുത്തിയതിന് പുറമേ അദ്ധ്യാപകരെയും ചങ്ങനാശ്ശേരി അതിരൂപത മാനേജ്‌മെന്റിനെയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA