
തിരുവനന്തപുരം: നൂറുൽ ഇസ്ളാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ (നിഷ് കന്യാകുമാരി) ഡീംഡ് സർവ്വകലാശാലയ്ക്ക് കീഴിൽ ആരംഭിക്കുന്ന നൂറുൽ ഇസ്ളാം ലാ അക്കാദമിയുടെ എൽ.എൽ.ബി (3 വർഷം),ബി.എ. എൽ.എൽ.ബി (5 വർഷം) ബാച്ചിന്റെ ഉദ്ഘാടന ചടങ്ങ് നാളെ(സെപ്തംബർ 12 ശനിയാഴ്ച) നടക്കും. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസീഹയാണ് ഉദ്ഘാടനം നിർവഹിക്കുക.രാവിലെ 11ന് സർവ്വകലാശാല ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക. നൂറുൽ ഇസ്ളാം സർവ്വകലാശാല ചാൻസലർ എം.എസ്.ഫൈസൽ ഖാൻ ആമുഖ പ്രസംഗം നടത്തും.വൈസ് ചാൻസലർ ഡോ.ടെസി തോമസ് അദ്ധ്യക്ഷത വഹിക്കും.ഡോ.ദക്ഷിണ സരസ്വതി സ്വാഗതം പറയും.തമിഴ്നാട് ആന്റ് പുതുച്ചേരി ബാർ കൗൺസിൽ അംഗം അഡ്വ.ടി.മൈക്കിൾ സ്റ്റാനിസ് പ്രഭു,കേരള ബാർ കൗൺസിൽ അംഗങ്ങളായ അഡ്വ.കെ.പി.ജയചന്ദ്രൻ,അഡ്വ.സന്തോഷ് കുമാർ.പി,സുപ്രീം കോർട്ട് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷറർ അഡ്വ.ആൽജോ.കെ.ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. മൂട്ട് കോർട്ട് സൊസൈറ്റിയുടെ ലോഗോ പ്രകാശനം നൂറുൽ ഇസ്ളാം പ്രൊ -ചാൻസലർ എം.എസ്.ശബ്‌നം ഷഫീഖ് നിർവഹിക്കും.അക്കാദമിക് വിഭാഗം പ്രൊ വൈസ് ചാൻസലർ ഡോ.എ.ഷാജിൻ നർഗുണം,നൂറുൽ ഇസ്ളാം ലോ അക്കാദമി എച്ച്.ഒ.ഡി പ്രൊഫ.സ്റ്റുഡന്റ് അഫയേഴ്സ് ഡയറക്ടർ എന്നിവർ ആശംസകൾ നേരും.ഡോ.ബി. ബിന്ദു നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |