SignIn
Kerala Kaumudi Online
Friday, 17 July 2026 2.48 AM IST

തിരുവോണം ബംബർ ലോട്ടറി പുറത്തിറക്കി, ഒന്നാം സമ്മാനം 30കോടി

a

തിരുവനന്തപുരം: 30കോടിരൂപ ഒന്നാംസമ്മാനമായുള്ള തിരുവോണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിച്ചു. തിങ്കളാഴ്ച മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500രൂപയാണ് വില. സെപ്തംബർ 26നാണ് നറുക്കെടുപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നികുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ലോട്ടറി ഡയറക്ടർ കെ.എസ്.അഞ്ജു, ജോയിന്റ് ഡയറക്ടർമാരായ പി.എ.ഷാജു, കെ.എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒരു കോടിരൂപവീതം ഇരുപതു പേർക്കാണ് രണ്ടാംസമ്മാനം. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നുകോടി രൂപ ഏജൻസി സമ്മാനമായി ലഭിക്കും. മൂന്നാംസമ്മാനം 25ലക്ഷംവീതം 20പേർക്കും നാലാംസമ്മാനം 5 ലക്ഷംവീതം 10 പേർക്കും അഞ്ചാംസമ്മാനം 2ലക്ഷംവീതം 10പേർക്കും കൂടാതെ 5000മുതൽ 500രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാർക്ക് ഡിസ്‌കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിനു ഒരുരൂപ വീതം ഇൻസെന്റീവും ലഭിക്കും.ആകെ പത്തു പരമ്പരകളിലായി 90ലക്ഷം ടിക്കറ്റുകൾ അച്ചടിക്കും.നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ ഫ്ലൂറസെന്റ് മഷിയിലുള്ള അച്ചടികൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പേപ്പർ ലോട്ടറികൾ മാത്രമാണ് വകുപ്പ് പുറത്തിറക്കുന്നത്.സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ എന്നിവ വഴി ടിക്കറ്റ് വാങ്ങരുതെന്ന് ഭാഗ്യക്കുറിവകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA