
ന്യൂഡൽഹി: 'ഭ്രമയുഗ'ത്തിലെ വിസ്മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുമോയെന്ന് ഇന്നറിയാം. ഭ്രമയുഗത്തിന് പുറമെ മഞ്ഞുമ്മൽ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം തുടങ്ങിയ ചിത്രങ്ങളും 72-ാം ദേശീയ ചലച്ചിത്ര അവാർഡുകളുടെ അവസാന റൗണ്ടിൽ എത്തിയെന്നാണ് സൂചന. ഇന്നാണ് അവാർഡ് പ്രഖ്യാപനം.
മമ്മൂട്ടിക്ക് പുറമെ, കിഷ്‌കിന്ധകാണ്ഡത്തിൽ മികച്ച അഭിനയം കാഴ്‌ചവച്ച വിജയരാഘവനും അവാർഡ് പോരാട്ടത്തിലുണ്ട്. 2024ൽ റിലീസ് ചെയ്‌ത ചിത്രങ്ങളാണ് പ്രശസ്‌ത മലയാളി സംവിധായകൻ ജയരാജ് നേതൃത്വം നൽകുന്ന കേന്ദ്ര ജൂറി പരിഗണിച്ചത്. 2012ലും ജയരാജ് ജൂറി ചെയർമാനായിരുന്നു. 2025ൽ പ്രഖ്യാപിച്ച 71-ാം ദേശീയ ചലച്ചിത്ര അവാർഡുകളിൽ സഹനടി (ഉർവശി), സഹനടൻ (വിജയരാഘവൻ) അടക്കം നിരവധി പുരസ്കാരങ്ങൾ മലയാളത്തിന് ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |