കോട്ടയം: കോട്ടയത്തെ എസ് എച്ച് മൗണ്ടിൽ വന്‍ തീപിടിത്തം. ടിഷ്യു പേപ്പര്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ജെഎന്‍ ഇന്‍ഡസ്ട്രീസിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് നിലവില്‍ തീ പടര്‍ന്നിട്ടില്ല, ഇത് തടയാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ജെഎന്‍ ഇന്‍ഡസ്ട്രീസ് കോംപ്ലക്‌സില്‍ ആറ് കെട്ടിടങ്ങളാണുള്ളത്. ഇതില്‍ മൂന്നെണ്ണം കത്തി നശിച്ചു. കെട്ടിടങ്ങളുടെ മുന്‍വാതിലും ഷട്ടറുകളും പൂട്ടിയിരുന്നതിനാല്‍ കെട്ടിടത്തിനുള്ളില്‍ കടന്ന് തീ അണയ്ക്കുന്നത് വെല്ലുവിളിയായി. ഗ്രില്ലുകളും കോണ്‍ക്രീറ്റ് ഭാഗങ്ങളും തകര്‍ത്താണ് അഗ്‌നിരക്ഷാസേന അകത്തുകടന്നത്. കെട്ടിടത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ടിഷ്യു പേപ്പര്‍ എളുപ്പത്തില്‍ തീ പിടിക്കുന്നതാണ് അപകടം വലുതാക്കിയത്. എളുപ്പത്തില്‍ തീ പിടിക്കുന്ന ഇവ കെട്ടിടങ്ങളില്‍ ഉടനീളം സൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ഭാഗങ്ങളിലേക്കും തീ വ്യാപിക്കുകയും ചെയ്തു.
പ്രവര്‍ത്തി ദിവസം അല്ലാതിരുന്നതിനാല്‍ ജീവനക്കാര്‍ ആരും തന്നെ എത്തിയിട്ടില്ലായിരുന്നു. ഇതും വലിയ ദുരന്തം ഒഴിവാക്കി. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |